ശീമക്കുപ്പായം

‘ മഹാരാജാവ് തിരുമനസ്സു നീണാ വാഴട്ടെ ‘ യെന്നു പറഞ്ഞു സാഷ്ടാംഗം വീണുവണങ്ങുന്നവരില്‍ തന്നോടും തന്റെ രാജ്യത്തോടുമുള്ള കൂറളന്നിരുന്ന അധികാരിയെപ്പോലെ , സായ്പുമാര്‍ തുന്നിക്കൊടുത്ത പിഞ്ചിപ്പഴകിയ കോട്ടും ചമയങ്ങളുമിട്ടു , അവരൊരുക്കിയ രംഗമണ്ഡപങ്ങളിലും പറഞ്ഞു പഠിപ്പിച്ച സംഭാഷണങ്ങളിലും അണുവിട വ്യത്യാസം വരുത്താതെ ,സമൂഹാര്‍ജ്ജിതമായ ഒരു അറിവിന്റെ നിര്‍വ്വഹണമാണ് തങ്ങളുടെ ദൗത്യം എന്നു മിക്കപ്പോഴും മറന്നു , രാജത്വത്തിന്റെ , പ്രഭുത്വത്തിന്റെ , മാടമ്പിത്തത്തിന്റെ , പടിമേല്‍ കാലുയര്‍ത്തിവച്ച ഭാഷയില്‍ , സാധാരണക്കാരോടും നിസ്സഹായരോടും പട്ടിണിപ്പാവങ്ങളോടും വിധേയപ്പെടാന്‍ നിരന്തരം പറയുന്ന , പണത്തിനും അധികാരത്തിനും രാഷ്ട്രീയ ശക്തികള്‍ക്കും മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നിയമബിരുദമോ സമൂഹദ്രോഹ ബിരുദമോ നേടിയതെന്നു സംശയിക്കത്തക്ക തരത്തില്‍ , അക്രമവും അനീതിയും കാട്ടുന്നവരോടു കൂട്ടുകൃഷി നടത്തുന്നുവെന്ന തോന്നലുണര്‍ത്തുന്ന , പണത്തിനു ആക്രാന്തം മൂത്തവരെകൊണ്ടു നിറഞ്ഞ ‘ ,നിയമവ്യവസ്ഥയില്‍ എനിക്കു പൂര്‍ണവിശ്വസമുണ്ടെന്നു ‘ ചിലര്‍ കൂടെക്കൂടെ പറയുമ്പോഴതു തങ്ങളോടുള്ള പരിഹാസമാണെന്നു മനസിലാകാത്ത വിഡ്ഡികളെക്കൊണ്ടു നിറഞ്ഞ , മാറാന്‍ തയ്യാറാകാത്ത ,ഒച്ചിനെ ഓര്‍മിപ്പിക്കുന്ന ,ആകര്‍ഷണമൊക്കെ പൊയ്‌പോയിട്ടും ,അങ്ങാടി നിരത്തില്‍ ആളുകാത്തു നില്‍ക്കുന്നവളേപ്പോലെയാണ് ഇന്നു നമ്മുടെ നീതിനിര്‍വഹണ വ്യവസ്ഥ ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here