കാഴ്ച്ച

അലറിപാഞ്ഞു വരുന്ന വാഹനങ്ങൾക്കരികിലായ് ചോര വാർന്നു കിടന്നൊരാ വൃദ്ധയെ രക്ഷിപ്പാൻ വീണു കേണപേശിക്കുന്ന ഇണയാം വയസന്റെ കണ്ണീരിന് സാക്ഷ്യം വഹിക്കാതെ ഓടിമാഞ്ഞ വാഹനങ്ങളുടെ ഉടമസ്ഥർക്ക് എവിടെയാണ് കാഴ്ച്ച മങ്ങിയത്?

പട്ടിണിപരിവട്ടത്തിൽ കഴിഞ്ഞ നാരിയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് സ്ത്രീധനമായി പൊന്നുംപണ്ഡവും ആർത്തിയിൽ കണക്കു പറഞ്ഞു ചോദിച്ച, മണവാളൻ ചെക്കന്റെ ഇല്ലത്ത്
അടുപ്പ് എരിയാത്തത് കൊണ്ടാണോ ആ… സ്ത്രീധനമോഹികൾക്ക് കാഴ്ച്ച നഷ്ടപ്പെട്ടത്?
കാഴ്ച്ച മങ്ങിയത് അല്ല കാണേണ്ടത് കണ്ടില്ലെന്ന് നടിച്ചിട്ടാണ് കാഴ്ച്ചയില്ലെന്ന അഭിനയം നീളുന്നത്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here