രണ്ടാംനില

രണ്ടാംനില ഇന്നൊരു ആശ്രയവും, തണുപ്പും ആയി മാറിയിരിക്കുന്നു.
ഈ നിലയിൽ ഞാനിന്ന് സ്വസ്ഥനാണ്. ചെവിടടക്കുന്ന വാഹനങ്ങളുടെ ഇരമ്പലുകളില്ല , ജോലിസ്ഥലത്തെ ആവർത്തനവിരസതകളില്ല. നാലുചുവരുക ളും , ഇടയ്ക്ക് കടന്നുവരുന്ന കാറ്റിന്റെ കുളിരും മാത്രം.
ഇത് പണിയുമ്പോൾ , ബന്ധുക്കളും നാട്ടുകാരും പറയാത്ത കുറ്റങ്ങളില്ല. “നിനക്ക് ഭ്രാന്താണ് , എന്തിനാണ് ഇനിയുമൊരുനിലകൂടി , നീയും ഭാര്യയും മോളും അല്ലെ ഉള്ളൂ ?” ആ ചോദ്യത്തിന് കാര്യമായ ഒരു മറുപടി എന്നെനിക്കുണ്ടായിരുന്നില്ല. സത്യത്തിൽ ഞാനും ആലോചിച്ചിരുന്നു എന്തിനാണ് ?…
പക്ഷെ, ഇന്നവരോടുപറയാൻ എനിക്കൊരു ഉത്തരമായി, തിരിച്ചൊന്നും പറയാൻ പറ്റാത്ത ശരിയായ ഉത്തരം.
പടിഞ്ഞാറുനിന്നും , ജനാലവഴിവന്ന തണുത്ത കാറ്റ് ഒരു മാസ്ക് പോലെ എന്റെ മുഖത്തേക്ക് ചേർന്നുനിന്നു…..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here