ശരത്കാലം

കൊഴിയുന്ന ഇലയെ യാത്രയാക്കാൻ
വർഷം തോറും ശരത്കാലം എത്താറുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ, ശരത്കാലം എത്താതെ
യാത്ര തുടങ്ങാനാവില്ലെന്നു അവളും,
സമയത്തിനെത്തിയില്ലെങ്കിൽ അവളെ
യാത്ര അയക്കാനാവില്ലെന്നു ശരത് കാലവും, വിശ്വസിച്ചു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here