സീസൺ

 

 

 

 

 

യഥാർത്ഥത്തിൽ
പഴുത്ത ഇലകൾ
കൊഴിഞ്ഞു വീഴുമ്പോൾ
പച്ച ഇലകൾ
ചിരിക്കുന്നു എന്നത്
ആരോ പറഞ്ഞുണ്ടാക്കിയ
ഒരു കെട്ടുകഥയാവണം .

പച്ച ഇലകൾ ചിരിക്കുന്നില്ല
കരയുന്നില്ല
പച്ച  ഇലയുടേത്
പറഞ്ഞറിയിക്കാൻ പറ്റാത്ത
ഒരു പ്രത്യേക അവസ്ഥയാവുന്നു

ജീവിതത്തിന്റെ
നൈമിഷകതയിൽ
ആശ്ചര്യപ്പെട്ട
നിഗൂഢമായ
ഒരവസ്ഥ !.

ഒടുവിൽ
ഒരാംഗലേയ
കവിയുടെ വാക്കിൽ
പച്ച ഇലകൾ
ആശ്വാസം കണ്ടെത്തുന്നു .

“Everything arises and passes away”
(എല്ലാം ആവിർഭവിക്കുന്നു ഒരു
നിശ്ചിതകാലയളവിനുശേഷം
എങ്ങോട്ടോ മൺമറിയുന്നു )

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here