വെയിലുതേടി

 

 

 

 

ഭൂമിക്ക് പനിയാണ്
നല്ലോണം മഴ
നനഞ്ഞു, പിന്നെ
ചുമയുമുണ്ട്

“ഒരു കുടയെടുത്താ-
ലെന്താ.. ഇപ്പൊ
കണ്ടില്ലേ? ”

കുടയെല്ലാം
വികൃതിപ്പിള്ളേർ
നശിപ്പിച്ചു

എപ്പോഴും ചെവി-
ക്കുള്ളിൽ ആരൊക്കെ-
യോ കരയുന്ന ശബ്ദം

“മഴ നനഞ്ഞാൽ
എനിക്ക് പനിക്കാറില്ല
ഓർക്കുന്നില്ലേ എത്ര-
തവണ തളർന്നു കിടന്നു
വൈദ്യന്മാരെല്ലാം
മരിച്ചുവീണിട്ടും
ഞാനിന്നും ജീവിക്കുന്നു”

ഞാനുറങ്ങട്ടെ
നാളെ മഴമേഘങ്ങൾ-
ക്ക് പകരം വെയില്-
പെയ്യില്ലെന്ന് കരുതാനാവുമോ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English