ഗഗനസൗന്ദര്യം
പോരാഞ്ഞിട്ട്
കടൽപൊന്ന്
കാച്ചിയെടുത്ത് ആകാശത്ത്
വച്ചതാണത്രേ ചന്ദ്രബിംബം!
കടലിനോട്
കിന്നാരം പറഞ്ഞ്
മോഹിപ്പിച്ച്,
പൊന്ന് കവർന്നതോ
മഴക്കള്ളനും.
കറലേശമില്ലാതെ
പൊന്നുരുക്കിയത്
അർക്കനല്ലാതെ മറ്റാരാണ്?
ആകാശത്തർപ്പിച്ചത്
നക്ഷത്രപ്പെണ്ണുങ്ങളും.
പ്രതികാരം ചെയ്യാനുറച്ച്,
ഭൂമിയുടെ മക്കൾ
തിരഞ്ഞ്
ചെന്നപ്പോളേയ്ക്കും
ഉരുകിത്തിളച്ച് ആത്മാവെരിഞ്ഞ് ;
കടലാളം തിരയുന്നൊരു
ഭ്രാന്ത്രിയായി, ചുറ്റിത്തിരിയുന്നുണ്ടവൾ,
കടൽപൊന്ന്.
ഫില്ലീസ്ജോസഫ്