ജോൺ പോൾ അന്തരിച്ചു. 72 വയസായിരുന്നു. വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോൺപോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി.
ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്കാരം.
പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ.
Click this button or press Ctrl+G to toggle between Malayalam and English