എനിക്ക് ചന്ദനത്തിന്റെയോ
കർപ്പൂരത്തിന്റെയോ ഗന്ധമില്ല…
എനിക്ക് ചുറ്റുമാരും നാമജപത്തോടെ
പ്രദിക്ഷണം വെയ്ക്കറില്ല….
എന്റെ ചില്ലകളിലാരും തൊട്ടിലോ
മണിയോ കെട്ടി പ്രാർത്ഥിക്കാറില്ല…
എന്റെ നഗ്നത മറയ്ക്കാനാരും എന്നിൽ
പട്ടുവസ്ത്രങ്ങൾ അണിയിച്ചിരുന്നില്ല….
എന്റെ പാദങ്ങളിലാരും കാണിക്കയിടുകയോ
തിരിതെളിയിക്കുകയോ ചെയ്തിരുന്നില്ല….
എന്നാൽ ഒന്നറിയാം,
ഇതൊന്നുമില്ലാത്തത്കൊണ്ടാകാമവർ
മറിച്ചൊന്നും ചിന്തിക്കാതെയെന്നെ
മുറിച്ചുവീഴുത്തുന്നതെന്ന്…..
എന്ന്,
മുറിവേറ്റ ഒരു മരം.