കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ‍

 

 

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2021-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ
ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകൾ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം,
ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2021-ലെ പുരസ്‌കാരം ഡോ. മുഹമ്മദ് ജാഫർ പാലോട്ടും ശ്രീ. ജനുവും ചേർന്ന് രചിച്ച കൊറോണക്കാലത്ത് ഒരു വവ്വാൽ എന്ന കൃതിക്കാണ്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2021-ലെ പുരസ്കാരത്തിന് രണ്ട് പുസ്തകങ്ങളാണ് അർഹമായത്. ഡോ. എം. എസ്. വല്യത്താനും ശ്രീ. വി. ഡി. സെൽവരാജും ചേർന്ന് രചിച്ച “മയൂരശിഖ ജീവിതം അനുഭവം അറിവ്” എന്ന പുസ്തകവും, ഡോ. വി. രാമൻകുട്ടിയുടെ “എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം” എന്ന പുസ്തകവുമാണ് തിരഞ്ഞെടുത്തത്. ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2021-ലെ പുരസ്കാരത്തിന് അർഹത നേടിയത് ഡോ. സുധികുമാർ എ. വി. യുടെ “കേരളത്തിലെ ചിലന്തികൾ” എന്ന പുസ്തകമാണ് .  ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2021-ലെ പുരസ്കാരത്തിന് മംഗളം ഡെയിലിയിലെ മുൻ ചീഫ് റിപ്പോർട്ടർ ശ്രീ. എം. ജയതിലകൻ അർഹനായി. മംഗളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “ജലാശയങ്ങൾ വിഴുങ്ങുന്ന ദുർഭൂതം”എന്ന ലേഖനമാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here