മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശാസ്ത്ര സാഹിത്യ കൃതികളുടെ വിഭാഗത്തില്‍ ബാലസാഹിത്യം, ജനപ്രിയം, വിഷയാധിഷ്ഠിത രചനകള്‍, വിവര്‍ത്തന കൃതികള്‍, സയന്‍സ് ജേര്‍ണലിസം എന്നീ മേഖലകളില്‍ നിന്നുള്ള രചനകളാണ് പരിഗണിക്കുന്നത്.
പുരസ്‌കാരത്തിനായി അയയ്‌ക്കേണ്ട കൃതികള്‍ 2017-ല്‍ പ്രസിദ്ധീകരിച്ചവയായിരിക്കണം.എന്‍ട്രികള്‍ അയയ്ക്കുന്നവര്‍ അപേക്ഷക്കൊപ്പം പൂര്‍ണ്ണവിവരങ്ങളടങ്ങിയ ബയോഡേറ്റയും സാക്ഷ്യപത്രത്തിന്റെ കോപ്പികളും ഉള്‍പ്പെടെ 2018 ജൂലൈ 31-ന് മുമ്പായി അയയ്‌ക്കേണ്ടതാണ്.പുരസ്‌കാരവുമായി ബന്ധപ്പെട്ട പൂര്‍ണ്ണവിവരങ്ങള്‍ www.kscste.kerala.gov.in -ല്‍ ലഭ്യമാണ്