അധ്യാപകൻ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നു ആരോപണം; സ്കൂൾ ഓഫ് ഡ്രാമയിൽ സമരം

 

അധ്യാപകൻ വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിൽ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥിസമരം. അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് നടത്തിയ സമരം രാത്രി 11 വരെ നീണ്ടു. പോലീസെത്തിയതോടെ യാണ് അദ്ധ്യാപകരെ മോചിപ്പിച്ചത്.

 

അഞ്ച് അദ്ധ്യാപകരെയാണ് സമരക്കാർ പൂട്ടിയിട്ടിരുന്നത്. ഇതിൽ ഒരു അദ്ധ്യാപികയുമു ണ്ടായിരുന്നു. അദ്ധ്യാപികയെ പിന്നീട് വിദ്യാർഥികൾ പുറത്തുവിടാൻ തയ്യാറായി. ആരോപണ വിധേയനായ അധ്യാപകൻ കാമ്പസിലെത്തണമെന്നാവശ്യപ്പെട്ട് നാൽപ്പതോളം വിദ്യാർഥികളാണ് രാത്രിയിലും സമരം ചെയ്തത്. ഇതറിഞ്ഞ് പോലീസെത്തി പരാതി വെള്ളിയാഴ്ച സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ അദ്ധ്യാപകരെ മോചിപ്പിക്കുകയായിരുന്നു.

 

മൂന്നു മാസം മുമ്പ് നടന്ന സംഭവം വിദ്യാർഥിനി അടുത്ത കാലത്താണ് പുറത്തുപറഞ്ഞത്. ഇതിന്റെ പേരിൽ വിദ്യാർഥിനി കടുത്ത മാനസികസമ്മർദത്തിലായിരുന്നെന്ന് സഹപാ ഠികൾ പറയുന്നു. കോളേജിലെ വകുപ്പുമേധാവിയോട് വാക്കാൽ പരാതി പറഞ്ഞെങ്കിലും നടപടി യുണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.

ഇതോടെയാണ് സമരം ആരംഭിച്ചത്. ഉച്ചയോടെയാണ് വിദ്യാർ ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവം പുറത്ത റിഞ്ഞതോടെ മറ്റു ചില വിദ്യാർഥിനികളും സമാന ആരോപണവുമായി രംഗത്തെത്തി. സംഭ വത്തെപ്പറ്റി സ്കൂൾ ഓഫ് ഡ്രാമ അധികൃതർ പ്രതികരിച്ചില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here