അതിജീവനത്തിന്റെ കൈകൾ കൊണ്ട് എത്ര തുഴഞ്ഞാലും ഓരോ മനുഷ്യനും ചെന്നെ ത്താവുന്ന ദൂരങ്ങൾക്ക് പരിധിയുണ്ട്. ഇത്രനാൾ നേടിയതെല്ലാം വ്യർത്ഥമാണെന്ന് തിരിച്ചറിയാൻ, ഒരു തിര ച്ചുഴിയിൽ പെട്ടു പോകാൻ ഒരു നിമിഷം മതി. വ്യഥിത മനസ്സുമായി ജീവിതത്തിൽ അലയുന്ന മനുഷ്യനോളം നിന്ദിതനും പീഡിതനുമായി മറ്റാരുണ്ട് ഭൂമിയിൽ. എരിഞ്ഞടങ്ങിയ കനൽക്കൂനയിൽ നിന്നുയരുന്ന കേവല വികാരം മാത്രമായി അനുഭവങ്ങൾ ധൂമപടലങ്ങൾ സൃഷ്ടിക്കുമ്പോൾ പലപ്പോഴും നിസ്സഹായരായി പോകുന്നുണ്ട് മനുഷ്യർ.
നാം കാണുന്ന സ്വപ്നമല്ല ജീവിതം പലപ്പോഴും നമുക്ക് തരുന്നത്. കാലമെത്ര കഴിഞ്ഞാലും ചിലത് ആഴങ്ങളിൽ നിന്ന് അടർത്തി മാറ്റാനാവാത്ത വിധം മറഞ്ഞു കിടക്കും. ഒരു യഥാർത്ഥ സംഭവത്തെ ഉപജീവിച്ചെഴുതിയ സായന്തനപ്പക്ഷികൾ നിഴലും നിലാവും വീണ ജീവിത വഴികളെ കുറിച്ച് സംസാരിക്കുന്നു.
പ്രസാധനം നിയതം ബുക്സ്.