സാവിത്രിയുടെ ലോകം

16421_14338

ചോദ്യനിര്‍ഭരമാണ് സാവിത്രിയുടെ ലോകം. ചോദ്യങ്ങളിലൂടെയാണ് ചരിത്രത്തിന്റെ ചലനവും നിശ്ചലതയും അര്‍ത്ഥവും നീതിയും വെളിച്ചവും ഇരുട്ടും സന്ദിഗ്ദ്ധതകളും വ്യക്തകതകളും ആകുലതകളും സാവിത്രി എഴുതുന്നത്. ചോദ്യം ചോദിക്കുന്ന ഈ പെണ്ണാണ് സാവിത്രിയുടെ കവിതയിലെ പുതിയ സ്ത്രീസ്വത്വബോധത്തിന്റെ പ്രതിനിധി; സാവിത്രിയുടെ നായിക, പ്രണയിനിയായ കലാപകാരി. –

കെ.ജി.ശങ്കരപ്പിള്ള.
മുകൽപ്പരപ്പിൽ ശാന്തവും അനക്കമില്ലാത്തതെന്നും തോന്നിപ്പിക്കുന്ന മാന്ത്രികത ഉണ്ട് സാവിത്രി രാജീവന്റെ കവിതകൾക്ക്. അവ അശാന്തമായ ഇമേജുകൾ തെളിനീർ പോലുള്ള ഭാഷയിൽ ഒളിച്ചുകടത്തുന്നു. തൊങ്ങലുകളില്ലാത്ത ഭാഷ തീർത്തും ലളിതമാണെന്നും, ആഴമില്ലെന്നും തോന്നിക്കാമെങ്കിലും വ്യക്തമായ നിലപാടുകൾ അവയിൽ സൂക്ഷ്മവായനക്കാരന് വായിച്ചെടുക്കാനാകും. മലയാള കവിതയിൽ തന്റേതായ ഇടം നേടിയ ഒരു കവിയുടെ കയ്യൊപ്പു പേറുന്ന അറുപത്തിനാല് കവിതകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here