കാട്ടുതീ വരുമ്പോൾ ബഹളം വയ്ക്കുന്ന കിളികളെപ്പോലാണ് കവികൾ എന്ന് സുഗതകുമാരി. 42 വർഷമായി പ്രകൃതിയെ സംരക്ഷിക്കണമെന്ന് പറയുന്നു. ആവർത്തിച്ച് പറഞ്ഞ് മനസ് മടുത്തു. നാട് നശിക്കുകയാണ്. അതിനാൽ മരണം വരെ പറയും. മുതലാളിത്തം പേറുന്ന അമേരിക്കയെ അനുകരിക്കുകയാണ് മലയാളികൾ എന്നും ആഡംബരം അങ്ങേയറ്റത്തെത്തിയിട്ടും മതിയാകുന്നില്ലെന്നും എഴുത്തുകാരി പറഞ്ഞു.അമാസ് കേരള സംഘടിപ്പിച്ച ത്രിദിന ജൈവോത്സവം പരിസ്ഥിതി ബോധന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കവയിത്രി
Home പുഴ മാഗസിന്