ചാലക്കുടിപ്പുഴയുടെ സംരക്ഷണത്തിനും പുഴകളുടെ പാരിസ്ഥിതിക ഒഴുക്കിനും വേണ്ടി ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിൽ അവിശ്രമം പ്രവർത്തിച്ച അന്തരിച്ച ഡോ.ലതയുടെ ഓർമ്മയിൽ ‘ ഒഴുകണം പുഴകൾ ’ എന്ന പ്രചരണം നടന്നു വരികയാണ്. അതിനോടൊപ്പം ആണ് ഈ പരിപാടി ഒരുക്കുന്നത്.
2019 മാർച്ച് 16 ശനിയാഴ്ച വൈകുന്നേരം 4.30ന് അണിക്കോട് നടക്കുന്ന പൊതുയോഗത്തോടെ ഈ പ്രചരണത്തിന് തുടക്കമിടും. പൊതുയോഗത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.ശാന്തകുമാരി , ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ.കെ.മധു , നദീ ഗവേഷണ കേന്ദ്രത്തിൽ നിന്നും ശ്രീ.എസ്.പി.രവി , ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, അഡ്വ. കൊച്ചുകൃഷ്ണൻ എന്നിവർ പങ്കെടുക്കും.തുടർന്ന് പൊതുജനങ്ങളും വിദ്യാർത്ഥികളും തുഞ്ചൻമഠം വഴി തെക്കേഗ്രാമം പുഴയോരത്തേക്ക് സന്ദേശയാത്ര നടത്തും. തനിമലയാളത്തിന്റെ ഉറവ തെളിയിച്ച എഴുത്തച്ഛന്റെ ശോകനാശിനിക്കരയിൽ കഴിഞ്ഞ വർഷം ഒരു കൂട്ടം ആളുകൾ വീണ്ടെടുത്ത ശിവൻകോവിൽകടവിൽത്തന്നെ കവിതയും പാട്ടുകളുമായി ഒത്തുകൂടും. കവികളും ഗാനരചയിതാക്കളുമായ റഫീക്ക് അഹമ്മദ്, അൻവർ അലി, മലയാളകവിതയുടെ പുതുഭാവുകത്വത്തെ അടയാളപ്പെടുത്തിയ കവികളായ പി.രാമൻ, പി.എൻ.ഗോപീകൃഷ്ണൻ, പുതുകവിതയിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യമെന്നതോടൊപ്പം ചൊൽക്കവിതയുടെ ശബ്ദസൗകുമാര്യം കൂടിയായ ‘കാവ്യം സുഗേയം’ ബ്ലോഗിലൂടെ ശ്രദ്ധേയയും മാമ്പഴം കാവ്യാലാപനമത്സരത്തിന്റെ വിധികർത്താവുമായിരുന്ന ജ്യോതിബായ് പരിയാടത്ത് എന്നിവർ പങ്കെടുക്കും. ഒപ്പം മനുഷ്യാവകാശപ്രവർത്തകയും പ്രകൃതിസ്നേഹിയും ആദിവാസിസമൂഹത്തിന്റെ പ്രക്ഷോഭകാരിയായ നേതാവുമായ ദയാബായിയും അന്ന് അതിഥിയായുണ്ട്.
പ്രകൃതിയുടേയും ഭാഷയുടേയും നനവ് നിലനിർത്താനുള്ള ഈ ഉദ്യമത്തിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുക. വരുന്ന വേനലിനു മുമ്പ് പുഴയെ പരിചരിക്കാനുള്ള എല്ലാ ശ്രമങ്ങളിലും പങ്കാളികളാവണം എന്നു പരിപാടി ഒരുക്കിയപാഞ്ചജന്യം പ്രവർത്തകർ അഭ്യർഥിച്ചു
Click this button or press Ctrl+G to toggle between Malayalam and English