സൗഹൃദങ്ങള്‍
വരമ്പിനപ്പുറത്തു നിന്ന്
കുശലം മൊഴിയുന്നവ
ചെറിയൊരിടവേളയിലേക്ക്
മനസ്സിന്‍റെ അംശമാകുന്നവ
അനുവാദമില്ലാതെ അകത്തു കടന്ന്
മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നവ
ഹൃദയത്തിലൂടെ,
കണ്ണുകളിലൂടെ,
ആത്മാവിലലിയുന്നവ
ആത്മാവിനെ വലിച്ചെടുക്കുന്നവ
കടം കൊണ്ട വാക്കുകളുടെ കാഴ്ചപ്പൊലിമയില്‍
ചുവന്നു തുടുക്കുന്നവ
ചുവപ്പ് നടിക്കുന്നവ
പാതി വിടര്‍ച്ചയില്‍ പൂമ്പൊടി പാറുന്നവ
വിടര്‍ന്നാലും പകരാത്തവ
മലയും പുഴയും തണലും നിഴലും
കുഞ്ഞരുവിയും കാട്ടുതെന്നലും
കുളിരു കോരുന്നവ
കോടമഞ്ഞില്‍ പുതയുന്നവ
കശ്മീര്‍ ഷോളിനുള്ളില്‍ മരണഗന്ധം പോലെ
നീലിക്കുന്നവ
ദൂരെമാറി നിന്ന് ,കൈ കെട്ടി അല്പം ചെരിഞ്ഞ്
നോക്കി നോക്കി നില്‍ക്കുന്നവ
പറയാനരുതാത്തവ
പറഞ്ഞാലും തീരാത്തവ
സൗഹൃദങ്ങള്‍..