ഞായർ, രണ്ടാം ശനി ഉൾപ്പെടെയുള്ള എല്ലാ ദിവസങ്ങളിലും മുനിസിപ്പൽ ലൈബ്രറി തുറന്നു പ്രവർത്തിക്കണമെന്നു നിയമം നിലനിൽക്കെ ഞായറാഴ്ച ദിവസങ്ങളിൽ ലൈബ്രറി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ മുനിസിപ്പൽ ലൈബ്രറിക്കു മുമ്പിൽ സത്യഗ്രഹം നടത്തി.
എന്നാൽ 4.30 ഓടുകൂടി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിർദേശാനുസരണം നഗരസഭയിലെ ഒരു ദിവസവേതനക്കാരി എത്തി ലൈബ്രറി തുറന്നതിനെ തുടർന്നു റഷീദ് സത്യഗ്രഹം അവസാനിപ്പിച്ചു. പൊതു ഒഴിവുദിവസങ്ങൾ ഒഴികെയുള്ള എല്ലാ ഞായറാഴ്ചയും ലൈബ്രറി ഇനി മുതൽ തുറന്നു പ്രവർത്തിക്കുമെന്നു റഷീദിനു നഗരസഭ ഉദ്യോഗസ്ഥർ ഉറപ്പു നൽകി.