ഗോവിന്ദപൈ പട്ടണത്തില്‍ ഒരു മുറി വാടകക്കു എടുത്ത് പച്ചമരുന്ന് കച്ചവടം നടത്തി . മരുന്നുകടയില്‍ നല്ല ചെലവുണ്ടായിരുന്നു . ചെലവു വര്‍ദ്ധിച്ചപ്പോള്‍ മരുന്നു കട വിപുലീകരിച്ചു. കച്ചവടത്തില്‍ നല്ല ലാഭം കിട്ടി .
ക്രമേണ കച്ചവടം കൊണ്ട് സമ്പത്തിക വളര്‍ച്ചയുണ്ടായി. ആ സന്ദര്‍ഭത്തില്‍ മുറിയുടെ ഉടമസ്ഥന്‍ കൃഷണപിള്ളയുടെ മകള്‍ക്ക് വിവാഹാലോചന വന്നു. കൃഷ്ണപിള്ള മുറി വില്‍ക്കുവാന്‍ പോകുന്ന വിവരം ഗോവിന്ദപൈ യെ അറിയിച്ചു.
ഗോവിന്ദപൈ കൃഷ്ണപിള്ള പറഞ്ഞ വിലക്കു മുറി വാങ്ങാന്‍ തീരുമാനിച്ചു . കരാര്‍ എഴുതിയ വിവരം മറ്റുളളവര്‍ അറിഞ്ഞപ്പോള്‍ അതിന്റെ ഇരട്ടി വിലക്കു വാങ്ങാന്‍ മറ്റൊരാള്‍ തയാറായി.
കൃഷ്ണപിള്ള കൂടിയ വിലക്ക് ചോദിച്ച ആള്‍ക്ക് മുറി കൊടുക്കുവാന്‍ സന്നദ്ധനായി. ഗോവിന്ദപൈ വക്കീല്‍ മുഖേന മുന്‍സിഫ് കോടതിയില്‍ കേസു കൊടുത്തു.
കൃഷ്ണപിള്ളക്ക് കോടതിയില്‍ നിന്ന് സമന്‍സ് വന്നു. അയാളും വക്കീലിനെ കണ്ടു. വക്കീല്‍ കേസിന്റെ സ്വഭാവം പഠിച്ചു.
കോടതിയില്‍ പറയേണ്ട രീതികള്‍ പറഞ്ഞു പഠിപ്പിച്ചു. കോടതിയില്‍ വക്കില്‍ കേസ് വാദിച്ചു. വക്കീലിന്റെ വാദം കേട്ട ശേഷം കോടതി കൃഷ്ണപിള്ളയെ വിസ്തരിച്ചു.
ന്യായാധിപന്റെ ചോദ്യം കേട്ടപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞു.
‘സത്യത്തില്‍ ഞാന്‍ ഗോവിന്ദപൈക്ക് മുറി കൊടുക്കാമെന്നു പറഞ്ഞ് കരാര്‍ എഴുതിയതാണ്. എന്റെ വക്കീലിന്റെ വാദമുഖങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ഇപ്പോള്‍ സംശയമാണ് ഞാന്‍ എഴുതി കൊടുത്തോ എന്ന്’
കൃഷ്ണപിളളയുടെ സംസാരം കേട്ടപ്പോള്‍ ന്യായാധിപന്‍ പറഞ്ഞു.
‘ നിഷ്കളങ്കനായ ഈ വ്യക്തിയുടെ കേസ് കോടതിക്കു പുറത്ത് ഒത്തു തീരുന്നതാണ് നല്ലത്’
ന്യായാധിപന്റെ വാക്കു കേട്ടപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞു.
‘ സത്യം പറയുന്നതാണ് സുഖം’