ഇന്നു കാണുന്ന ഹിംസാത്മക ഹിന്ദുത്വമല്ല യഥാർഥ ഹിന്ദുത്വമെന്ന് ശശി തരൂർ എംപി. തന്റെ പുസ്തകമായ ‘വൈ അയാം എ ഹിന്ദു’ (ഞാനെന്തുകൊണ്ട് ഹിന്ദുവായി) എന്ന പുസ്തകത്തെപ്പറ്റി ‘കൃതി’ സാഹിത്യോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഹിന്ദു ദേവതമാരെ വർണിച്ചു കവിതകളുണ്ടായിട്ടുണ്ട്. ഇതു മനസ്സിലാക്കാതെയാണു ഹിംസാത്മക ഹിന്ദുത്വം തെരുവിലിറങ്ങുന്നത്. ഞങ്ങളുടെ മതം മാത്രം ശരിയെന്നു പറയുന്നതും അതിനായി തെരുവിലിറങ്ങുന്നതും ഞങ്ങളുടെ ടീം മാത്രം ശരിയാണെന്ന് അവകാശപ്പെട്ട് അക്രമം അഴിച്ചു വിടുന്ന യൂറോപ്പിലെ ഫുട്‌ബോൾ ഭ്രാന്തന്മാരുടേതിൽ നിന്നു വ്യത്യസ്തമല്ല.
Home പുഴ മാഗസിന്