അമേരിക്കൻ പ്രവാസി മലയാളികളുടെ സർഗ്ഗഭാവന പ്രകടമാക്കാൻ ഇതാ ഒരവസരം. സർഗ്ഗവേദി ഒരുക്കുന്ന മലയാളം കഥ-കവിത മൽസരം. അമേരിക്കയിലോ കാനഡായിലോ സ്ഥിരതാമസമാക്കിയ ഏതൊരു മലയാളിക്കും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനവും പ്രശംസാപത്രവും. തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിബന്ധനകൾ:
*മത്സരം അമേരിക്കയിലും കാനഡയിലും താമസിക്കുന്നവർക്കായി മാത്രം ഉള്ളതാണ്
*ഒരാളിൽ നിന്നും ഒരു കഥയും കവിതയും മാത്രം
*30000 വാക്കുകളിൽ ഉള്ള കഥയോ കവിതയോ സമർപ്പിക്കാം, വിഷയം ഏതുമാകാം
*മത്സരത്തിനയക്കുന്നവ നേരത്തെ പ്രസിദ്ധീകരിച്ചതാവരുത്
*മത്സരത്തിനയക്കുന്ന കൃതികൾ മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനുള്ള സ്വതന്ത്ര്യം സർഗ്ഗവേദിക്കുണ്ടാകും
അയക്കേണ്ട രീതി:
മത്സരത്തിനുള്ള കൃതികൾ sargavediteam@gmail.com എന്ന വിലാസത്തിലേക്ക് വേർഡ് ഫയലായി അയക്കണം. അതിനോടൊപ്പം ‘സർഗവേദി കഥ /കവിത മത്സരത്തിനുള്ള എന്റെ സമർപ്പണം 2018’ എന്നും എഴുതണം. അതോടൊപ്പം കൃതികളുടെ പേരും, അപേക്ഷകന്റെ വിശദമായ വിലാസവും എഴുതണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 31
Click this button or press Ctrl+G to toggle between Malayalam and English