ശരീരങ്ങൾ

മരണമൊളിപ്പിച്ച ദേഹം
ചുമന്നു മനുഷ്യൻ തലങ്ങും
വിലങ്ങുമോടുമ്പോൾ
ഒളിയിടത്തിരുന്നു മരണം ഊറിയൂറിച്ചിരിച്ചു….
ദേഹമിതൊന്നുമറിഞ്ഞതേയില്ല.
ലാഭ നഷ്ടക്കണക്കിൽ
ജീവിതം ചുമന്നു ദേഹങ്ങൾ എവിടേക്കോ പാഞ്ഞുകൊണ്ടേയിരുന്നു.
ഇരുട്ടിന്റെ ഇരുട്ടില്ലാത്ത ഇടം
മുങ്ങിത്തപ്പി ഇരകളുടെ  ജീവൻ
കോർത്തു കുരുക്കി
ശരീരങ്ങളിൽ നിന്നു
ശരീരങ്ങളിലേക്കു മരണം ഒഴുകിനടന്നു.
ബോധാ ബോധങ്ങളുടെ നനഞ്ഞ നിലവറയിൽ
മരണം രാപ്പകൽ ദേഹങ്ങൾ
തിരഞ്ഞുകൊണ്ടേയിരുന്നു.
എന്തെന്നാൽ,
മരണത്തിനു  ആവാഹിക്കാൻ വേണ്ടത്
ദേഹങ്ങളായിരുന്നു
സ്പന്ദിക്കുന്ന ആത്മാവുള്ള
ദേഹങ്ങൾ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here