പ്രമുഖ ദലിത് സാഹിത്യകാരൻ
ശരണ്‍ കുമാര്‍ ലിമ്പാളെയ്ക്ക്
പ്രശസ്തമായ സരസ്വതി സമ്മാനo. പതിനഞ്ചു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ലിമ്പാളെയുടെ സനാതന്‍ എന്ന മറാഠി കൃതിക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ദലിത് ജീവിത പ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കൃതിയാണ് സനാതന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ദലിത്, ഗോത്ര വര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും സനാതനിൽ വിശദമായി വിവരിക്കുന്നു.