ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി വിലയിരുത്തി. കല്പറ്റ നാരായണന്‍ അധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി.വീരേന്ദ്രകുമാര്‍ അറിയിച്ചു.
ബിരിയാണി, കൊമാല, നരനായും പറവയായും, ശ്വാസം, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, മലബാര്‍ വിസിലിങ് ത്രസ്, പാറക്കല്ലോ ഏതന്‍സ് എന്നിവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രധാന കൃതികള്‍.
Click this button or press Ctrl+G to toggle between Malayalam and English