പ്രളയബാധിതരെ സഹായിക്കുന്നതിനായി പടിഞ്ഞാറേ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ ‘സാന്ത്വനം’ പദ്ധതിക്ക് തുടക്കമായി. പ്രദേശവാസികൾക്ക് എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് പ്രദേശവാസികൾക്ക് വസ്ത്രങ്ങളും പടിഞ്ഞാറേ കടുങ്ങല്ലൂർ സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഷൂസുകളും വിതരണംചെയ്തു. പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ വിതരണോദ്ഘാനം നിർവഹിച്ചു.സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, കീർത്തി ദിവാകരൻ, ജ്യോതി ഗോപകുമാർ ഇന്ദിര കുന്നക്കാല, ഗീത സലിംകുമാർ, പി. രാധാകൃഷ്ണപിള്ള, പി. ശശിധരൻനായർ, സി.കെ. ബാബു, ബി. രാധാകൃഷ്ണൻ, സിന്ധു പാനാപ്പിള്ളി, എസ്.എൻ. പിള്ള എന്നിവർ പങ്കെടുത്തു.
Home പുഴ മാഗസിന്