നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാർത്ഥം സാപിയൻസ് ലിറ്ററേച്ചർ നൽകുന്ന പ്രഥമ “സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാര “ത്തിന് കൃതികൾ ക്ഷണിക്കുന്നു.മുൻപ് പ്രസിദ്ധീകരിക്കാത്തതും മലയാളത്തിൽ എഴുതപ്പെട്ടതുമായ മൗലിക രചനകളാണ് അവാർഡിന് പരിഗണിക്കുന്നത്. കൃതിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പികൾ ജൂൺ 15ന് മുൻപായി “എഡിറ്റർ, സാപിയൻസ് ലിറ്ററേച്ചർ, പി.ഒ.നെടുപുഴ, പനമുക്ക്, തൃശൂർ, 680 007 ” എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.അവാർഡ് നിർണയത്തിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9605844826, 9447409045 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Home പുഴ മാഗസിന്