സന്മനസ്സുള്ളവര്‍ക്ക് സമാധാനം

chakko

 

ചാക്കോച്ചനും അന്നക്കുട്ടിയും വിവാഹിതരായി. വിവാഹശേഷം ചാക്കോച്ചന് വിദേശത്ത് ഒരു പെട്റോളിയം കമ്പനിയില്‍ ജോലി കിട്ടി. ലക്ഷം രൂപ ശമ്പളം. അന്നക്കുട്ടി ചാക്കോച്ചന്റെ വീട്ടില്‍ അമ്മയോടും അപ്പനോടുമൊപ്പം താമസിച്ചു. എല്ലാമാസവും ശമ്പളം അന്നക്കുട്ടിയുടെ പേരില്‍ ബാങ്കിലേക്ക് അയച്ചു കൊടുത്തു.

അന്നക്കുട്ടി രൂപ ഇഷ്ടംപോലെ ചെലവുചെയ്തു. അമ്മയ്ക്കും അപ്പനുമെല്ലാം ആവശ്യാനുസരണം രൂപ കൊടുത്തു. എല്ലാവര്‍ക്കും അന്നക്കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. അന്നക്കുട്ടിയുടെ സഹോദരന്‍ കോശി ഒരു ദിവസം അന്നക്കുട്ടിയുടെ വീട്ടില്‍ വന്നു. അയാള്‍ പറഞ്ഞു:

“രൂപ ബാങ്കില്‍ നിന്ന് എടുത്ത് എനിക്കും താ. ഞാനും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് വിക്ക് ലോണ്‍ കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ബാങ്ക് പലിശയില്‍ കൂടുതല്‍ പലിശ തരാം.”

അന്നക്കുട്ടി ബാങ്കില്‍ നിന്ന് രൂപയെടുത്തു കോശിക്കു കൊടുത്തു. കോശി ബാങ്കു പലിശയില്‍ കൂടിയ പലിശ അന്നക്കുട്ടിക്ക് കൊടുത്തു. അങ്ങനെ പലിശ വാങ്ങി ആവശ്യം പോലെ ചെലവു ചെയ്തു സുഖജീവിതം നയിച്ചു. അതിനിടയില്‍ ചാക്കോച്ചന്‍ നാട്ടില്‍ വരുകയും പോകുകയും ചെയ്തുകൊണ്ടിരുന്നു രൂപ എന്തുചയ്തെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല.

ഇതിനിടയില്‍ അന്നക്കുട്ടി പ്രസവിച്ചു. ഇരട്ടക്കുട്ടികളായിരുന്നു. രണ്ടു പെണ്‍കുട്ടികള്‍. അവര്‍ വളര്ന്നു വേണ്ട വിദ്യാഭ്യാസവും കൊടുത്തു. ജോലിയിലും ആയി.

മക്കള്‍ക്ക് ജോലിയായപ്പോള്‍ ചാക്കോച്ചന്‍ നാട്ടില്‍ വന്നു. ഇനി മക്കളുടെ വിവാഹം കഴിഞ്ഞ് വീട്ടില്‍ സ്വസ്ഥമായി കഴിയാമെന്ന് കരുതിയാണ് വന്നത്. അപ്പോള്‍ കേട്ട വാര്‍ത്ത അയാളെ രോഷാകുലനാക്കി.

ബാങ്കില്‍ നിന്ന് രൂപയെല്ലാം എടുത്തു സഹോദരനു കൊടുത്തു. സഹോദരന്റെ ബ്ലേഡ് കമ്പനി പൊളിഞ്ഞു. രൂപയെല്ലാം നഷ്ടപ്പെട്ടു. അന്നക്കുട്ടി കൊടുത്ത രൂപയൊന്നും തിരിച്ചു കിട്ടിയില്ല. അതേചൊല്ലി പറഞ്ഞ് അന്നക്കുട്ടിയും ചാക്കോച്ചനും തമ്മില്‍ വഴക്കു കൂടി.

അന്നക്കുട്ടി കരഞ്ഞ് കാലുപിടിച്ച് ചാക്കോച്ചനോട് മാപ്പു പറഞ്ഞു. അയാള്‍ ക്ഷമിച്ചില്ല. അവസാനം മദ്ധ്യസ്ഥന്മാര്‍ ഇടപ്പെട്ടു. എന്നിട്ടും ചാക്കോച്ചന്‍ ക്ഷമിച്ചില്ല. അവസാനം മക്കളുടെ നന്മയോര്‍ത്ത് അയാള്‍ അടങ്ങിയിരുന്നു. എന്നിട്ടും ഉള്ളില്‍ ഈ ജന്മം ഞാന്‍ നിന്നോട് ക്ഷമിക്കുകയില്ല എന്ന മനോഭാവമായിരുന്നു.

മനസ്സില്‍ പകയും പ്രതികാരബുദ്ധിയും കൊണ്ടുനടന്ന ചാക്കോച്ചന് രക്തസമ്മര്‍ദ്ദം കൂടി. ആസ്ത്മരോഗം വന്നു പിടിപ്പെട്ടു. അയാള്‍ ആസ്ത്മ രോഗ ചികിത്സയ്ക്ക് വേണ്ടി ഒരു ഹോമിയോ ഡോക്ടറുടെ അടുത്തു പോയി. രോഗം ഈയിടെ തുടങ്ങിതാണെന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ ഡോക്ടര്‍ വീട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചു. ഭാര്യയുമായുണ്ടായ വഴക്ക് വിവരിച്ചു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: “മനസ്സില്‍ ദുഷ്ചിന്തകള്‍ നിറാഞ്ഞാല്‍ പിന്നെ സദ്ചിന്തകള്‍ക്ക് മനസ്സില്‍ കടക്കാന്‍ കഴിയാതെ വരും. നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിച്ച് മനസ്സ് വേദനിപ്പിക്കാതിരിക്കുക. വരനുള്ളത് വരുമ്പോള്‍ അതിനെയെല്ലാം ആത്മധൈര്യത്തോടെ അഭിമുഖീകരിക്കുക. പുരയ്ക്കുമീതെ വെള്ളം വന്നാല്‍ അതിനുമേലെ തോണി എന്നല്ലേ പഴമൊഴി. മനസ്സില്‍ പകയും പ്രതികാര ബുദ്ധിയും കൊണ്ടുനടന്നാല്‍ ആസ്ത്മ ഉണ്ടാകും. രക്തസമ്മര്‍ദ്ദം കൂടും. നിങ്ങള്‍ ആദ്യം ചേയ്യേണ്ടത്. ‘ഞാന്‍ നിന്നോട് ക്ഷമിച്ചു. എനിക്ക് യാതൊരു വൈരാഗ്യവുമില്ല’ എന്നു ഭാര്യയോട് പറഞ്ഞ് സ്നേഹമായി പെരുമാറണം. ഭാര്യയോട് ഭര്‍ത്താവ് അനുഷ്ടിക്കേണ്ട ഭര്‍തൃധര്‍മ്മം അനുഷ്ടിക്കുക. മക്കളോട് അച്ഛന്‍ അനുഷ്ടിക്കേണ്ട പിതൃധര്‍മ്മം അനുഷ്ടിക്കുക. സ്വധര്മ്മത്തില്‍ നിന്ന് പലായനം ചെയ്യാതെ സ്വധര്‍മ്മം അനുഷ്ടിക്കുക. ഇത്രയും കാര്യങ്ങള്‍ ചെയ്യാമെങ്കില്‍ രോഗം ഞാന്‍ മാറ്റിത്തരാം.

ഡോക്ടറുടെ കൗണ്‍സിലിങ് ക്ലാസ്സ് കേട്ടപ്പോള്‍ ചാക്കോച്ചന് മനസ്സമാധാനമായി. ചാക്കോച്ചന്‍ ഡോക്ടര്‍ പറഞ്ഞ രീതിയില്‍ ചെയ്തു മരുന്നു കഴിച്ചു. ആസ്തമ രോഗം മാറി.

തെറ്റുചെയ്തവരോട് ക്ഷമിക്കുക. സന്മനസ്സുള്ളവര്‍ക്കേ ക്കഷമിക്കുവാന്‍ കഴിയുകയൊള്ളു. മനസ്സില്‍ പകയും വൈരാഗ്യവും വച്ചു പുലര്‍ഹ്താതിരിക്കുക. മന:ശാന്തിയും രോഗശാന്തിയും ഉണ്ടാകും. വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും ശശ്വതമല്ലെന്നറിയുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English