സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം

sanjayankathakal-tamara-228x228

മലയാളത്തിൽ നർമത്തിന്റെ വഴികൾ പിന്തുടർന്ന നിരവധി എഴുത്തുകാരുണ്ടായിരുന്നു നമ്പ്യാരിൽ നിന്ന് തുടങ്ങി പലവഴി കടന്ന് വി കെ എൻ ബഷീർ എന്നിവരും കടന്നാ പ്രവാഹം ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. പാകത്തിനല്ലെങ്കിൽ പാളിപ്പോകാനിടയുള്ള ഒന്നാണ് നർമ്മം പാളിപ്പോയാൽ അതിനോളം അരുചി മറ്റൊന്നിനുമുണ്ടാവുകയുമില്ല. പാളിപ്പോകാതെ പാകത്തിന് നർമ്മം വിളമ്പുന്നതിൽ അഗ്രഗണ്യനായിരുന്നു സഞ്ജയൻ

ടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്തിട്ടുള്ള ഈ പുസ്തകത്തിൽ സഞ്ജയന്റെ ലോകത്തിലെ എല്ലാ വിഭവങ്ങളും അടങ്ങിയിരിക്കുന്നു.27 കഥകൾ ,50 തമാശക്കഥകൾ ,കാർട്ടൂണുകൾ ,വിവിധ മാസികകൾക്ക് വേണ്ടി സഞ്ജയൻ എഴുതിയ നർമ്മം കലർന്ന കുറിപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.സഞ്ജയനും ,എം ഭാസ്കരനും രചിച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത് ഒരുക്കിയിട്ടുള്ളത് കവിത ബാലകൃഷ്ണനാണ്.

മലയാളിയുടെ നർമ്മം ട്രോളുകളിലേക്കും ,മെസ്സേജുകളിലേക്കും ചേക്കേറിയ പുതിയ കാലത്ത് ഈ പുസ്തകത്തിനു
പരിണാമങ്ങളുടെ ഒരു പ്രധാന്യം കൂടി കൈവരുന്നു എന്ന് മനസിലാക്കാം

പ്രസാധകർ താമര
വില 150 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English