പാതിരാക്ക് ഭവനം ഭേദിച്ച് അകം പൂകിയ മോഷ്ടാവിനെ കണ്ട് മുത്തശ്ശി ഉണര്‍ന്നു.
“ലൈറ്റിടാ കൊച്ചനേ.”
മോഷ്ടാവ് ചുമരിലെ സ്വിച്ചമര്‍ത്തി.
മുത്തശ്ശി തലയണക്കടിയില്‍ നിന്നും മാസ്ക്ക് തപ്പിയെടുത്ത് മുഖത്ത് കെട്ടി.
“മാസ്ക്കില്ലേടാ . മേശപ്പുറത്ത് കവറിലിരിപ്പുണ്ട്. ഫോറിന്‍ ! മക്കളിറ്റലീന്ന് കൊണ്ടന്നത് . എടുത്ത് കെട്ടടാ.”
“ഇറ്റലീന്നാ ?”
“അതെ. അവര് മുകളിലെ മുറീല് അടച്ചിരിപ്പാണ്. അതിനൊര് പേരിണ്ടല്ലടാ.”
“നിരീക്ഷണത്തില്‍.”
“ഹ ! അതന്നെ.”
“അമ്മച്ചീ , സാനിറ്ററൈസറരിപ്പൊണ്ടോ ?”
“അതെന്ത് കുന്തമാടാ ?”
“ഒരു കുന്തോം വേണ്ടേ .അമ്മച്ചി കെടന്നോ.”
മോഷ്ടാവ് ഇരുട്ടത്ത് ഇറങ്ങിയോടി.