സന്ധ്യയും കവിതയും

” ഉണ്ടുകൊണ്ടങ്ങിരിക്കവെ ഉണ്ടായ്
സന്ധ്യപോലൊരു കവിത
ഉണ്ടാക്കണമെന്നൊരു
പൂതിയുത്ക്കടം , മനസില്‍!
സന്ധ്യവാനക്കവിളു പോലെ ;
സുന്ദരം , ശാന്തം, കനവ് പൂക്കും
സുസ്മിത സുഗന്ധിയാമൊരു കവിത !
പൂതി മൂത്ത് , പൂതി മൂത്തങ്ങനെ
രാവുറക്കമറ്റുപോയ്;
പകലോ, കൂര്‍ക്കം വലിക്കയായി നിദ്ര!
കഠിനതപമേവമേറെ
നാളുകള്‍ കൊഴിക്കവെ;
ഉണ്ടുണ്ടായ് മനസാകാശേ;
സന്ധ്യയായൊരു കവിത!
സുന്ദരം, ശാന്തമതിരാഗമോഹനം
സന്ധ്യപോലെന്നാലോ;
അല്പ്പായുസ്സായി കഷ്ടം!
ഉണ്ടുണ്ടങ്ങിരിക്കെവെ
ഉദിച്ചതാമൊരു പൂതിയില്‍
കഠിനതപാല്‍ പിറന്നൊരീ
അന്തികവിതാംഗന
പിറപ്പിലേ പട്ടു പോയ്
മനസ്സനന്തരം ശവസ്ഥലം !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here