സനാഥർ

 

 

 

 

 

 

ബോധപ്രപഞ്ചത്തിൽ

ചന്ദ്രനും താരാഗണങ്ങളുടെ

നിലയില്ലാ ജ്യോതിസ്സും.

നമുക്കിടയിൽ  വിദൂരത ഏകാന്തത
അനാഥത്വം.
അടുത്തെന്ന് തോന്നിച്ച് വെളിച്ചം,
പരസ്പരം തൊടാനാവാത്ത-
വിങ്ങലുകൾ കണക്കെ
എനിക്കും നിനക്കുമിടയിലെ
ഇടവേളകൾ പൂരിപ്പിക്കുന്നു.
നീ തനിച്ചെന്ന് ഞാനും
ഞാൻ തനിച്ചെന്ന് നീയു-
മോർത്തിരിക്കുമ്പോൾ മാത്രം,
ഓർമകളിലെങ്കിലും
നാം സനാഥരാകുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English