സമുദ്രങ്ങൾക്കു മാത്രമല്ല

bk_9586

 

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയവയാണ് സച്ചിദാനന്ദന്റെ കവിതകൾ.കേരളീയമായ ഒരു ഭാവുകത്വം നിലനിർത്തിക്കൊണ്ടുതന്നെ ദേശീയമായ ഒരു ജാഗ്രത എല്ലാ കാലത്തും സച്ചിദാനന്ദ കവിത വെച്ച് പുലർത്തിയിട്ടുണ്ട്.പുതിയ സമാഹാരമായ സമുദ്രങ്ങൾക്കു മാത്രമല്ല എന്ന പുസ്തകത്തിലും സമാനമായ വിഷയങ്ങളെ അദ്ദേഹം പരിശോധിക്കുന്നുണ്ട്.

സ്വകാര്യങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍, ഗുഹ, ചില പ്രണയങ്ങള്‍, സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികള്‍, ഹ്രസ്വം തുടങ്ങി നാല്പതു കവിതകളാണ് പുസ്തകത്തിലുള്ളത്. അനുബന്ധമായി മങ്ങാട് രത്‌നാകരന്‍, പി പി രവീന്ദ്രന്‍, സന്തോഷ് മാനിച്ചേരി എന്നിവര്‍ തയ്യാറാക്കിയ പഠനവും നല്‍കിയിട്ടുണ്ട്.പുസ്തകത്തിന് സച്ചിദാനന്ദന്‍ എഴുതിയ മുൻകുറിപ്പ് വായിക്കാം :

bk_prev_9586

‘ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും ഒരു ഇരുണ്ട യുഗത്തില്‍ പ്രവേശിച്ച ഒരു കാലത്തിന്റെ ഉത്കണ്ഠകള്‍ ഈ കവിതകല്‍ ചിലതിലെങ്കിലും കാണാം. മനുഷ്യരുടെ അവകാശങ്ങള്‍ക്കും അന്തസ്സിനും നേരേനടന്നുവരുന്ന അക്രമങ്ങള്‍ ഇന്നത്തെ എഴുത്തുകാരെ സ്പര്‍ശിക്കാതിരിക്കുക വയ്യ. സ്ത്രീകളും ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും വിപ്ലവകാരികളും സ്വാത്രന്ത്യകാംക്ഷികളായ എഴുത്തുകാരും കലാകാരന്മാരുമാണ് ഏറ്റവുമധികം അന്യവത്കരണത്തിനും ശകാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നത്. ഹിംസ പലപല അവതാരങ്ങളിലക്ക്‌ വളര്‍ന്നുകൊണ്ടിരിക്കുന്നു. നാം എന്തു ഭക്ഷിക്കണം, എന്തു ചിന്തിക്കണം, ഐന്തഴുതണം ഐന്നല്ലാം നിരന്തരമായി നിര്‍ദ്ദേശിക്കുന്ന ശക്തികള്‍ അനിയന്ത്രിതരായി വളരുന്നു. ഈ അവസ്ഥ ചിലപ്പോള്‍ കടുത്ത പ്രതിഷേധത്തിനും ചിലപ്പോള്‍ അതേതന്നെ കടുത്ത ഏകാന്തനൈരാശ്യ
ത്തിനും കാരണമാകുന്നുണ്ട്്. ആ രണ്ടു വികാരങ്ങളും ഇവയില്‍ ചില രചനകളില്‍ കണ്ടെന്നുവരാം. അനുഭവസമ്പന്നമായ ചില യാത്രകളും ഞാന്‍ ഇക്കാലത്തു നടത്തി, സ്‌െപയിനും സ്ലൊവീനിയായും വെനിസ്വേലയും ഉള്‍പ്പെടയുള്ള നാടുകളില്‍.

സ്‌െപയിന്‍ യാത്ര ഒരു യാത്രാവിവരണത്തില്‍ മാത്രം ഒതുക്കാവുന്നതായിരുന്നില്ല, അതില്‍നിന്നു ലഭിച്ച ചില കവിതകള്‍ ഈ സമാഹാരത്തി
ലുണ്ട്്. ഒപ്പംതെന്ന 2015 ഒക്ടോബര്‍ മുതല്‍ ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി’യില്‍ നാഷണല്‍ ഫെല്ലോ ആയി സിംലയില്‍
താമസിച്ച ഒരു വര്‍ഷം ആ കാലത്തിന്റെ ഏകാന്തതയും ഗഹനസൗന്ദര്യവും നിഗൂഢതയും സ്വപ്‌നവും ധ്യാനവും എല്ലാം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ചില രചനകള്‍ക്കു ജന്മം നല്‍കി. മരണം ഈ രചനകളില്‍ പല രൂപങ്ങളില്‍ കടന്നുവരുന്നുണ്ടെങ്കില്‍ നമ്മുടെ കാലത്തിന്റെ ഹൃദയത്തില്‍ മരണമുണ്ട് എന്നതു തന്നെയാകാം കാരണം. ഒപ്പം, ജീവിച്ചുതീര്‍ത്തതിനെക്കാള്‍ എത്രയോകുറച്ചു വര്‍ഷങ്ങളേ ഇനി ജീവിക്കാനുള്ളൂ എന്ന വ്യക്തിപരമായ തിരിച്ചറിവും.

എന്റെ കവിത എന്നും വളര്‍ന്നുപോന്നിട്ടുള്ളത് വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളെ ഭാവനാസാമ്രഗികളാക്കിക്കൊണ്ടാണ്. നിത്യാനുഭവങ്ങല്‍നിന്ന്, വിശേഷിച്ചും സാമൂഹിക സംഭവങ്ങല്‍നിന്ന്, അനശ്വരകവിതയുണ്ടാവുകയില്ല എന്നു വിശ്വസിക്കുന്നധാരാളം പേരെ എനിക്കറിയാം,കവികള്‍ ഉള്‍പ്പെടെ .നൈമിഷികരായ മനുഷ്യര്‍ അനശ്വരതെയക്കുറിച്ച് സ്വപ്‌നം കാണുന്നതു സ്വാഭാവികം തന്നെ, എന്നാല്‍ ഭൂമിതന്നെ നശ്വരം എന്നറിയുന്നവര്‍ക്ക് കവിതയുെട ശാശ്വതീകത്വത്തെക്കുറിച്ചുവലിയ അഹങ്കാരങ്ങള്‍ ഉണ്ടാവുകവയ്യ. സമകാലികസംഭവങ്ങളെ ആധാരമാക്കിയാണ് രാമായണവും മഹാഭാരതവും പോലും എഴുതപ്പെട്ടത് എന്ന് അവര്‍ മറക്കുന്നു. ലോര്‍ക്കയും നെരൂദയും ദര്‍വീഷും റിറ്റ് സോസും മീവാഷും ഹെര്‍ബര്‍ട്ടും ഉള്‍പ്പെടെ നമ്മുടെ കാലത്തെ വലിയ കവികളും സമകാലികതയെ കവിതയില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയവരല്ല. തങ്ങളുടെ നൈതികതയെ ആധാരമാക്കിയുള്ള സാമൂഹിക വിമര്‍ശനംകൂടിയാണ് അവരുടെ കവിതകള്‍, ഒപ്പം അവര്‍ മറ്റനുഭവങ്ങളിലേക്കു സഞ്ചരിക്കുകയും ചെയ്തു. കവിത അവനവനോടുള്ള സംഭാഷണം മാത്രമല്ല, മറ്റുള്ളവരോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള സംഭാഷണംകൂടിയാണ്. ഒന്നിനെയും ഒഴിച്ചുനിര്‍ത്തേണ്ടാത്തവിധം സര്‍വ്വാശ്ലേഷിയായ ഒരു സമഗ്രചൈതന്യമാണ്. അത്; മുമ്പ് അങ്ങനെ ആയിരുന്നു. ഇനിയും ആയിരിക്കുകയും ചെയ്യും.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here