സാഹിത്യകാരനായ കെ.വി. മോഹന്‍കുമാര്‍ ജൂറി ചെയര്‍മാനും കവി റോസ്മേരി, ഫൗണ്ടേഷന്‍ സെക്രട്ടറി പി.ആര്‍.ശ്രീകുമാർ എന്നിവർ ജൂറി അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് 2016 ജനുവരി ഒന്നിനും 2021 ഡിസംബര്‍ 31 നും ഇടയില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച സാഹിത്യകൃതികളിൽ നിന്ന്
മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന നോവൽ തിരഞ്ഞെടുത്തത്.
അത്യപൂര്‍വമായ രചനാവിസ്മയമാണ് ‘സമുദ്രശില’യെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഏപ്രിൽ 30 ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന മലയാറ്റൂര്‍ സാംസ്‌കാരിക സായാഹ്നത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.