സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം ‘ചങ്ങാതിപ്പിണരിന്’

2022 ലെ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം സി. ഗണേഷിന്റെ ചങ്ങാതിപ്പിണര്‍ എന്ന സമാഹാരത്തിന്. ഡി സി ബുക്‌സാണ് പ്രസാധകര്‍. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആലപ്പുഴ പറവൂരിലെ ജന ജാഗൃതിഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ സമ്മാനിച്ചു.ഡോ സുജാതബായ്, കമറുദ്ദീന്‍ പരപ്പില്‍, എസ് മുരളീധരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായ സി ഗണേഷ് 20-ലധികം കൃതികളുടെ രചയിതാവും ശാന്തം മാസികയുടെ ഓണററി എഡിറ്ററുമാണ്. കേരള സാഹിത്യ അക്കാദമിയുടെ ട്രാവല്‍ഗ്രാന്റ്, നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം, അങ്കണം കൊച്ചുബാവ സമ്മാനം, സഹൃദയവേദി നോവല്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here