അമീബയില്‍ നിന്നു തുടങ്ങിയ ജീവജാലങ്ങളുടെ ആവിര്‍ഭാവവും മനുഷ്യന്റെ പരിണാമവും മുതല്‍ ഇന്നു വരെയുള്ള ചരിത്രം ലളിതമായി ആവിഷ്ക്കരിക്കരിക്കുന്ന ഗ്രന്ഥം. പുരാതനവും നവീനവുമായ സംസ്ക്കാരങ്ങള്‍, സാമ്രാജ്യങ്ങള്‍, രാഷ്ട്രങ്ങള്‍, മതങ്ങള്‍, മതകലഹങ്ങള്‍, സാംസ്ക്കാരിക മുന്നേറ്റങ്ങള്‍, കലയും സാഹിത്യവും, ശാസ്ത്രപുരോഗതി, കാര്‍ഷിക വ്യവസായികരംഗത്തെ മുന്നേറ്റങ്ങള്‍, പുതിയ ചിന്താധാരകളുടെ ഉദയം, കോളനികളുടെ സ്ഥാപനം, സ്വാതന്ത്ര്യസമരങ്ങള്‍, ചരിത്ര പുരുഷന്മാര്‍ തുടങ്ങി ഓരോ രാജ്യത്തെ കുറിച്ചും അറിയേണ്ട കാര്യങ്ങളെല്ലാം ചിമിഴില്‍ സമുദ്രത്തെയെന്നപോലെ ഒതുക്കി വച്ചിരിക്കുന്നു
സംസ്ക്കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ
വേലായുധന്‍ പണിക്കശ്ശേരി
കറന്റ് ബുക്സ്
വില 110/-
ISBN – 978-81-240-2077-7
വേലായുധന്‍ പണിക്കശേരി
ജനനവും വിദ്യാഭ്യാസവും ഉദ്യോഗവും ഏങ്ങണ്ടിയൂരില്‍ . ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം , ബാലസാഹിത്യം , ഫോക് ലോര്‍ , ആരോഗ്യം എന്നീ വിഭാഗങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മിക്ക ഗ്രന്ഥങ്ങള്‍ക്കും കേരള സാഹിത്യ അക്കാദമിയില്‍ നിന്നും കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പില്‍ നിന്നും വിശിഷ്ട ഗ്രന്ഥങ്ങള്‍ക്കുള്ള പാരിതോഷികങ്ങളും ഗവേഷണത്തിന് കേന്ദ്ര സാംസ്ക്കാരിക്ക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനക്ക് വി എസ് കേരളീയന്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വീവിധ സാംസ്ക്കാരിക സംഘടനകളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു.