പാടം ഞാൻ കണ്ടില്ല.
കുത്തരിച്ചോറ് കഴിച്ചിട്ടില്ല.
ഞാറ്റടിയും ഞാറും
നിഘണ്ടുവിലെ
ചെളി പിടിക്കാത്ത
അക്ഷരക്കൂട്ടുകൾ മാത്രം.
കാളപൂട്ടും ഊർച്ചയും
കൊയ്ത്തും മെതിയും
ചാനലിൽ കേട്ട വാക്കുകൾ.
അമ്മ കഴിച്ച വിറ്റാമിൻ
ഗുളികകളിൽ ജനിച്ച്
ശീതീകരിച്ച മുറികളും
സ്കൂൾ ബസിലെ യാത്രയും
ഷവറിന്റെ താഴെയുള്ള
കുളിയും അമൂൽ ഡെയറിയും
ഷവർമ്മയും കണ്ട് വളർന്ന
എനിക്ക് മണ്ണിന്റെ മണമല്ല
മനസ്സു മാന്തിയന്ത്രത്തിന്റെ
പാറ തുരക്കുന്ന
സംഗീത മാണിഷ്ടം.