മൂന്നു പുതിയ മേഖലകൾ കൂടി ഉൾപ്പെടുത്തി വിവിധ ഇടങ്ങളിൽ പ്രതിഭ തെളിയിച്ച വനിതകൾക്കായി വനിതാരത്നം പുരസ്‌കാരങ്ങൾ . 11 പുരസ്‌കാരങ്ങളാണു ഇത്തവണ നൽകുന്നത്. അക്കാമ്മ ചെറിയാൻ അവാർഡ് (സാമൂഹിക സേവനം), ക്യാപ്‌റ്റൻ ലക്ഷ്‌മി അവാർഡ് (വിദ്യാഭ്യാസ രംഗം), കമല സുരയ്യ അവാർഡ് (സാഹിത്യ രംഗം), റാണി ലക്ഷ്‌മി അവാർഡ് (ഭരണരംഗം), ജസ്‌റ്റിസ് ഫാത്തിമ ബീവി അവാർഡ് (ശാസ്‌ത്രരംഗം), മൃണാളിനി സാരാഭായ് അവാർഡ് (കലാരംഗം), മേരി പുന്നൻ ലൂക്കോസ് അവാർഡ് (ആരോഗ്യരംഗം) ആനി തയ്യിൽ അവാർഡ് (മാധ്യമരംഗം), കുട്ടിമാളു അമ്മ അവാർഡ് (കായികരംഗം), സുകുമാരി അവാർഡ് (അഭിനയ രംഗം), ആനിമസ്‌ക്രീൻ അവാർഡ് (വനിതാ ശാക്‌തീകരണ രംഗം).അവാർഡ് തുകയായി 3 ലക്ഷം രൂപ വീതവും, ട്രോഫിയും പ്രശസ്‌തി പത്രവും നൽകും