സംഘടിക്കുക
സംഘടിക്കുക
വിധിയെ പഴിക്കാതെ
സംഘടിക്കുക
നാണം മറയ്ക്കാന്‍
നാക്കില പോലും
സ്വന്തമില്ലാത്തോരേ
പ്രാണന്‍ കിടക്കാന്‍
പ്രാതല്‍ കഴിക്കാന്‍
കഞ്ഞിക്കു വകയില്ലാത്തോരേ
ചുരുണ്ടുകൂടിക്കിടക്കാന്‍
ചെറ്റപ്പുര പോലും
സ്വന്തമായില്ലാത്തോരേ
പാതിരായ്ക്കു പോലും
പാതയില്‍ നടക്കാന്‍
പാടില്ലാത്തോരേ
വിദ്യയെന്ന രണ്ടക്ഷരം
വിലക്കു വാങ്ങാന്‍
വഴില്ലാത്തോരേ
സംഘടിക്കുക
സംഘടിക്കുക
വിധിയെ പഴിക്കാതെ
സംഘടിക്കുക
സംഘടിച്ചു
സംഘടിച്ചു ശക്തരാകുക