സംഭാഷണങ്ങള്‍ – ടി ഡി രാമകൃഷ്ണന്‍

 

t-d-ramaഓരോ അഭിമുഖവും വ്യത്യസ്ത ദേശങ്ങളിലെ , ഭാഷകളിലെ വ്യക്തികള്‍ എന്നതിനുമപ്പുറത്ത് അതാതു കാലത്തോടും ചരിത്രത്തോടുമുള്ള സംവാദം കൂടിയാവുകയാണ്. ഓരോ പ്രദേശത്തെയും വ്യത്യസ്ത നിലപാടുകള്ളുള്ളവരുടെ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളില്‍ നിന്ന് യഥാര്‍ത്ഥ രാഷ്ട്രീയത്തെ മനസിലാക്കാന്‍ ഈ അഭിമുഖങ്ങള്‍ സഹായിക്കുന്നതിനോടൊപ്പം അക്കാലത്തെ രാഷ്ട്രീയ സംഭവവങ്ങളുടേയും ആ സമയത്ത് സാഹിത്യകാരന്മാരും ചരിത്ര നിരീക്ഷകരും സ്വീകരിച്ച നിലപാടുകളുടേയും കൂടി ചരിത്രമാകുകയാണ്.

സംഭാഷണങ്ങള്‍ – ടി ഡി രാമകൃഷ്ണന്‍
പബ്ലിഷര്‍ – ലോഗോസ് ബുക്സ്
വില – 250/-
ISBN – 978-93-85064-19-7

ടി ഡി രാമകൃഷ്ണന്‍ :- തൃശൂര്‍ ജില്ലയിലെ എയ്യാലില്‍ ജനിച്ചു. അച്ഛന്‍ ദാമോദരന്‍ ഇളയത്, അമ്മ ശ്രീദേവി അന്തര്‍ജനം. പത്താം ക്ലാസുവരെ കുന്നംകുളം ബോയ്സിലും എരുമപ്പെട്ടി ഗവ. ഹൈസ്കൂളിലും. പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു സി കോളേജില്‍. മുപ്പതു വര്‍ഷമായി പാലക്കാട് ജീവിക്കുന്നു.

ഭാര്യ- ആനന്ദവല്ലി. മകന്‍ – വിഷ്ണു രാമകൃഷ്ണന്‍ മകള്‍- സൂര്യ രാമകൃഷ്ണന്‍.

കൃതികള്‍:- ആല്‍ഫ (നോവല്‍ ) ഫ്രാന്‍സിസ് ഇട്ടിക്കോര (നോവല്‍) സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ( നോവല്‍) മ് (ക്ഷോഭാശക്തിയുടെ മ് എന്ന കൃതിയുടെ മലയാള പരിഭാഷ.
തമിഴ് മൊഴിയഴക് ( അഭിമുഖങ്ങളുടെ സമാഹാരം) തപ്പുതാളങ്ങള്‍ ( ചാരു നിവേദിതയുടെ കൃതിയുടെ പരിഭാഷ.

വിലാസം സൂര്യകാന്തി , എയ്യാല്‍ പി ഒ കേച്ചേരി , തൃശൂര്‍
പിന്‍ – 680101 – Email -ramakrishnantd@yahoo.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here