സമയത്തിന്റെ വില

ഒരിക്കൽ ഒരിടത്ത് ഒരമ്മയ്ക്ക്‌ ഒരു മകനുണ്ടായിരുന്നു. വേണു എന്നായിരുന്നു അവന്റെ പേര് . മകനെ പഠി പ്പിച്ച് മിടുക്കനാക്കണമെന്ന് അമ്മ ആഗ്രഹിച്ചു . അമ്മ മകനെ സ്‌കൂളിൽ ചേർത്തു

വേണു പഠിക്കാൻ മഹാ മടിയനായിരുന്നു. നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം അദ്ധ്യാപകൻ വേണുവിനോട് പറഞ്ഞു.

” നാളെ ക്ലാസിൽ വരുമ്പോൾ ഇന്നെടുത്ത നാലുവരി പദ്യം കാണാതെ ചൊല്ലി കേൾപ്പിക്കണം ”

വേണു സമ്മതിച്ചു ” ചൊല്ലി കേൾപ്പിക്കാം ”

വൈകുന്നേരം  വീട്ടിൽ വന്ന കാപ്പി കുടി കഴിഞ്ഞ്  അവൻ കുളിക്കാൻ പോയി.  കുളി കഴിഞ്ഞു വന്ന് പദ്യം പഠിക്കാമെന്നു അവൻ വിചാരിച്ചു.

കുളി കഴിഞ്ഞു വന്നപ്പോൾ അമ്മായി വീട്ടിൽ വിരുന്നു വന്നിരിക്കുന്നത് കണ്ടു. വളരെ നാൾ കഴിഞ്ഞ് അമ്മായിയെ കാണുകയാണ് . അമ്മായിയോട് വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ചോദിച്ചതിന് ശേഷം പദ്യം പഠിക്കാമെന്നു കരുതി. വിശേഷം പറഞ്ഞിരുന്നപ്പോൾ   നേരം പോയതറിഞ്ഞില്ല.
നേരം വിളക്ക് വച്ചു.

സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞ് പദ്യം പഠിക്കാനിരി ക്കാമെന്നു തീരുമാനിച്ചു. അപ്പോഴാണമ്മ വിളിച്ചത്.
.
‘മോനെ , വേണു അത്താഴത്തിന് കൂട്ടാത്തതിനൊന്നുമില്ല അമ്മായിയും വന്നിട്ടുണ്ട് മോൻ പോയി പത്ത് പപ്പടവും രണ്ട് താറാമുട്ടയും വാങ്ങിക്കൊണ്ട് വാ ‘

ഒരു വിളിപ്പാടകലെയാണ് പിടിക. അവിടെ പോയി കൂട്ടാത്തതിനുള്ളത് വാങ്ങിക്കൊണ്ട് വന്നിട്ട് പദ്യം പഠി ക്കാൻ തുടങ്ങാൻ എന്ന് വിചാരിച്ച് വേണു.

പപ്പടവും മുട്ടയും വാങ്ങിക്കൊണ്ട് വന്നപ്പോൾ അമ്മ വേഗം പപ്പടം വറുത്തു മുട്ട പൊരിച്ചു
പപ്പടത്തിന്റെയും മുട്ടയുടെയും കാര്യമോർത്തപ്പോൾ വേണുവിന്റെ നാക്കിൽ വെള്ളം വന്നു. ഇനി ഉണ്ടു കഴിഞ്ഞ് പദ്യം പഠിക്കാമെന്നവൻ തീരുമാനിച്ചു.

‘അമ്മെ, വിശന്നിട്ടു വയ്യ ചോറ് തരു’

അമ്മ വേണുവിനും അമ്മായിക്കും ചോറ് കൊടുത്തു. മുട്ടയും പപ്പടവും കൂട്ടി അവർ ചോറുണ്ടു കൊണ്ടിരുന്നപ്പോൾ അമ്മായി കഥ പറഞ്ഞു.

ഊണു കഴിഞ്ഞിട്ടും കഥ അവസാനിച്ചില്ല കഥ കേൾക്കാൻ നല്ല രസം . കഥ കേട്ട് കഴിഞ്ഞ് പദ്യം പഠി ക്കാമെന്ന് അവൻ വിചാരിച്ചു.

കഥ കേട്ടുകൊണ്ടിരുന്ന് നേരം പത്ത് മണിയായി. വേണുവിന് ഉറക്കം വന്നു. അവൻ കിടന്നുറങ്ങി. നേരം വെളുത്ത് പദ്യം പഠി ക്കാമെന്ന് തീരുമാനിച്ചു.

നേരം വെളുത്ത് എ ഴുന്നേറ് ദിനചര്യകളെല്ലാം കഴിഞ്ഞ് പദ്യം പഠിക്കാൻ തയാറെടുത്തപ്പോൾ ‘അമ്മ അയല്പക്കത്തെ വീട്ടിൽ നിന്ന് പഞ്ചസാര വാങ്ങിക്കൊണ്ട് വരാൻ വിട്ടു.

പഞ്ചസാര വാങ്ങിക്കൊണ്ട് വന്ന് കൊടുത്തിട്ട് പദ്യം പഠിക്കാമെന്നു വേണു വിചാരിച്ചു

പഞ്ചസാര വാങ്ങിക്കൊണ്ട് വന്ന പദ്യം പഠിക്കാൻ തയാറായപ്പോൾ പുഴയിൽ പോയി കുളിക്കാൻ കൂട്ടുകാർ വിളിച്ചു .

കുളി കഴിഞ്ഞ് വന്ന് പദ്യം പഠിക്കാമെന്നു കരുതി വേണു കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയി.

കുളി കഴിഞ്ഞു വന്നപ്പോൾ നേരം വൈകി. സ്‌കൂളിൽ പോകാൻ സമയമായി. കഞ്ഞി കുടിച്ച് ഡ്രസു മാറി സ്‌കൂളിൽ പോയി.

അദ്ധ്യാപകൻ പദ്യംചൊല്ലിച്ചു വേണു പഠിച്ചിരുന്നില്ല കാരണം ചോദിച്ചു .

വേണു പറഞ്ഞു.

‘എനിക്ക് സമയം കിട്ടിയില്ല’

അദ്ധ്യാപകന് ദേഷ്യം വന്നു രണ്ടടി കൊടുത്തു.

ഒരു കാര്യവും പിന്നിട് ചെയ്യാമെന്ന് കരുതി നീട്ടി വെക്കരുത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here