‘നടപ്പിലാക്കേണ്ടത് ഗാഡ്ഗിൽ റിപ്പോർട്ട് അടച്ചുപൂട്ടേണ്ടത് അനധികൃത ക്വാറികൾ’: സമര കവിത സെക്രട്ടേറിയേറ്റിന് മുന്നിൽ

 

 

നടപ്പിലാക്കേണ്ടത് ഗാഡ്ഗിൽ റിപ്പോർട്ട് അടച്ചു പൂട്ടേണ്ടത് അനധികൃത ക്വാറികൾ’ എന്നീ മുദ്രാവാക്യങ്ങളുയർത്തി 2019 സെപ്തംബർ 2 തിങ്കൾ 4 മണിക്ക് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന ‘സമര കവിത’ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. കവിയും നാടക പ്രവർത്തകയുമായ വി.എസ്.ബിന്ദു, രാഷ്ട്രീയ നിരീക്ഷകനും ആർട്ട് ക്രിട്ടിക്കുമായ ജോണി എം.എൽ., സാമൂഹ്യ പ്രവർത്തകയും കവിയുമായ വിനീതാവിജയൻ തുടങ്ങിയവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തും .  നാടകക്കാരൻ ജയചന്ദ്രൻ തകഴിക്കാരൻ നാടകമവതരിപ്പിക്കും . പരിസ്ഥിതി ചിത്രകാരൻ ഷാജി അപ്പുക്കുട്ടനും എഴുത്തുകാരനും ചിത്രകാരനുമായ രാജേഷ് ചിറപ്പാടും ചിത്രങ്ങൾ വരയ്ക്കും . ഉമേഷ് സുധാകർ ഓടക്കുഴൽ വായിക്കും . വിനോദ് വെള്ളായണി, ഡി. അനിൽകുമാർ , അഖിലൻ ചെറുകോട്, ജഗദീഷ് കോവളം, അരുൺ സമുദ്ര തുടങ്ങിയ കവികൾ കവിതകളവതരിപ്പിക്കും .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English