സമകാലികം

images-2

ചുറ്റിക ശക്തമായി
പതിക്കുമ്പോൾ വേദനിക്കുന്ന കല്ല്
കൽപ്പണിക്കാരനോട് പറഞ്ഞത്
“എന്റെ മുത്തച്ഛൻ ദൈവമാണ്
എന്നെ ഇങ്ങനെ വേദനിപ്പിച്ചാൽ
ദൈവം ശിക്ഷിക്കും.

അറവുകാരനോട്
സുന്ദരിയായ പശുക്കുട്ടി പറഞ്ഞത്
“എന്റെ ബന്ധുക്കൾ
ആരാധിക്കപ്പെടുന്ന നാട്ടിലാണ് ഞാൻ ,
എന്നെ കൊന്നാൽ , നിങ്ങളെ ദൈവം
വെറുതെവിട്ടാലും …..”

പോസ്റ്റാഫീസിന്റെ മൂലയിൽ
പൊടിപിടിച്ചിരിക്കുന്ന
ഗാന്ധിജിയെയും അംബേദക്കറിനെയും
നോക്കി ചിരിച്ചത്
ചില പുതു അവതാരങ്ങൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here