എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

 

 

എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ന്യൂയോർക്കിൽ ആക്രമണം. ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സൽമാൻ റുഷ്ദിയെ സദസ്സിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടർന്ന് സൽമാൻ റുഷ്ദി നിലത്ത് വീണു. കഴുത്തിലും മുഖത്തും കുത്തേറ്റതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.

സമ്മർടൈം ലക്ചർ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇൻസ്റ്റിട്യൂഷൻ. ന്യൂയോർക്കിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here