പ്രളയം മൂലം ദുരിതമനുഭവിച്ച ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ലൈബ്രറിയുടെ പുനരുദ്ധാരണത്തിനായി 13,000 രൂപയുടെ പുസ്തകങ്ങൾ വടുതല ഡോണ്‍ ബോസ്കോ സ്കൂൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.വർഗീസ് ഇടത്തിച്ചിറ ഗോതുരുത്ത് സ്കൂളിലെ പ്രതിനിധികൾക്കു പുസ്തകങ്ങൾ കൈമാറി.
ഗോതുരുത്ത് സ്കൂളിലെ അധ്യാപക പ്രതിനിധി ജിബിൻ ജോർജ്, വിദ്യാർഥി പ്രതിനിധി അമൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്കൂളിലെ ഐ ഷെയർ സഹായ പദ്ധതിയിൽനിന്നാണു പുസ്തക വിതരണത്തിനു തുക സമാഹരിച്ചത്. ഡോണ്‍ ബോസ്ക്കോ വിദ്യാർഥികൾ എഴുതിയ സ്നേഹ സന്ദേശങ്ങളോടെയാണു പുസ്തകം കൈമാറിയത്.
Home പുഴ മാഗസിന്