ഈ വർഷത്തെ സഹോദരൻ സാഹിത്യപുരസ്കാരം ഡോ. മ്യൂസ് മേരി ജോർജിന് സമ്മാനിച്ചു. ആലുവ യുസി കോളജിലെ അധ്യാപികയും കേരള സാഹിത്യ അക്കാദമി അംഗവും കവയത്രിയുമാണ്. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. ചെറായി സഹോദരൻ സ്മാരക ഭവനത്തിൽ നടന്ന ചടങ്ങിൽ സ്മാരകകമ്മിറ്റി ചെയർമാൻ പ്രഫ. എം.കെ. സാനുവാണ് അവാർഡ് സമ്മാനിച്ചത്.
എസ്. ശർമ എംഎൽഎ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, സിനിമാതാരം വിനീത് കുമാർ, പൂയപ്പിള്ളി തങ്കപ്പൻ എന്നിവർ സംസാരിച്ചു. സഹോദര സ്മാരകം ജോയിന്റ് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ സ്വാഗതവും കമ്മിറ്റിയംഗം നീനു രാജീവ് നന്ദിയും പറഞ്ഞു.