സാഹിത്യ പരിഷത്ത് ക്യാമ്പിൽ യുവ എഴുത്തുകാരുടെ പ്രതിഷേധം. എസ് ഹരീഷിന് മീശ എന്ന തന്റെ നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിന് ക്യാമ്പ് വേദിയായത്. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മതവത്കരിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് നെറോനാ, സുസ്മേഷ് ചന്ദ്രോത്ത്, എൻ പ്രദീപ് കുമാർ, വി എൻ ഗണേഷ്, തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കേണ്ടതാണ്.സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും പങ്കെടുത്തവർ പറഞ്ഞു
Home പുഴ മാഗസിന്