കേന്ദ്ര സാഹിത്യ അക്കാദമിയും നെഹ്രു കോളേജ് മലയാളവിഭാഗവും ചേർന്ന് എട്ടിന് ‘ഫോക്‌ലോറും മലയാളസഹിത്യവും’ എന്ന വിഷയത്തിൽ എട്ടിന് സിമ്പോസിയം നടത്തും. രാവിലെ 10-ന് കോളേജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിമ്പോസിയം കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും.
സഹിത്യ അക്കാദമി ജനറൽ കൗൺസിലംഗം എൻ.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തും. ആർ.ഗീതാദേവി (ഫോക്‌ലോർ പുതിയകാലത്ത്), ജോബിൻ ചാമക്കാല (ഫോക്‌ലോറും പ്രാദേശിക ചരിത്രവും), സോമൻ കടലൂർ (ഫോക്‌ലോറിന്റെ സൗന്ദര്യശാസ്ത്രം), കെ.വി.ജൈനിമോൾ (ഫോക്‌ലോർ ജനുസ്സുകളുടെ പുനർനിർണയം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.