കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ അവാർഡുകളും എൻഡോവ്മെന്റുകളും അക്കാദമി ബഷീർവേദിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മാനിച്ചു. ചടങ്ങിൽ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി. അക്കാദമി നിർവാഹകസമിതിയംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണനും എം.കെ. മനോഹരനും അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടറി സി.പി. അബൂബക്കർ, കെ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന ‘എഴുത്തും എഴുത്തുകാരും’ എന്ന സംവാദത്തിൽ അക്കാദമി നിർവാഹകസമിതിയംഗം കെ.പി. രാമനുണ്ണി മോഡറേറ്ററായി. ഇ.വി. രാമകൃഷ്ണൻ ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.