2017 ഫിബ്രുവരി 2,3,4,5 തീയതികളിൽ കോഴിക്കോട് ബീച്ചിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിനെ കുറിച്ച്മുഖ്യസംഘാടകനായ കവി സച്ചിദാനന്ദൻ ഫേസ്‌ബുക്കിലെഴുതിയ സംഗ്രഹീത റിപ്പോർട്ടായി താഴെക്കാണുന്ന വരികൾ വായിക്കാം .
Serious content with contemporary relevance , more than 70 sessions, 325 writers and thinkers including Indian writers from outside Kerala and writers from Pakistan, Norway, South Africa, Spain, Portugal, Wales and Czech Republic, hundred and fifty thousand footfalls, a youthful and receptive audience, a parallel students’ festival and film festival besides several cultural programmes: Happy to see that in just two years Kerala Literary Festival -whose second edition concluded today -has really taken off and has easily become the second biggest literary festival in India. Thanks to the organisers and the literature-loving public of Kerala , esp Calicut ,and visitors from at least five other states.

ഡി സി ബുക്ക്സ്, കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ, സൗത്തിന്ത്യൻ ബാങ്ക്, യു എ ഇ എക്സ്ചേഞ്ച്, കൊച്ചി മുസിരിസ് ബിനാലെ , പച്ചക്കുതിര, ഡി ടി പി സി കോഴിക്കോട് തുടങ്ങി നിരവധി സ്ഥാപനങ്ങളും സഘടനകളും ഒന്നിച്ച് നടത്തിയ സാഹിത്യ സാംസ്കാരിക ഉത്സവമായിരുന്നു – കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവെൽ. ഇന്ത്യക്കാകെ അഭിമാനമായ ജയ്പ്പൂർ സാഹിത്യോത്സവത്തിന്ന് സമാനമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട കേ എൽ എഫ് എന്തുകൊണ്ടും രാജ്യത്തെ വലിയ രണ്ടാമത്തെ സാംസ്കാരികോത്സവമായി മാറുന്നത് അങ്ങനെയാണ്. കോഴിക്കോട് ബീച്ചിൽ ഒരുക്കിയ 4 സ്റ്റേജുകളിൽ തുടർച്ചയായി 70 തിലധികം സെഷനുകളും 10-12 സിനിമ – ഡോക്യുമെന്ററികളും നടന്നു. കേരളത്തിലെ സാംസ്കാരിക – സാഹിത്യ രംഗത്തെ വലിയൊരു ശതമാനം ആളുകളുടെ സാന്നിധ്യം ഇവിടെ ഉണ്ടായി. യുവജനങ്ങളുടെ പങ്കാളിത്തവും ഇടപെടലുകളും പ്രതീക്ഷതരുന്നതായിരുന്നു. എല്ലാകൊല്ലവും കേ എൽ എഫ് ഉണ്ടാവണമെന്ന് പങ്കെടുത്തവരൊക്കെ ആഗ്രഹിക്കുന്നുണ്ട്. പങ്കെടുക്കാൻ വളരെ എളുപ്പം സാധിക്കൽ, സെഷനുകളിൽ തുറന്നുപറയാനുള്ള അവസരം, സൗഹൃദങ്ങൾ – സംവാദങ്ങൾ, പ്രാദേശികമായി സാഹിത്യസാംസ്കാരികോത്സവങ്ങൾ സംഘടിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങൽ, ലോകമെമ്പാടും നടക്കുന്ന നിരവധി സാംസ്കാരികപരിപാടികൾ അറിയൽ – കൈമാറൽ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
Click this button or press Ctrl+G to toggle between Malayalam and English