
പാടവരമ്പില്‍
ഇടവഴികളില്‍
ദിക്കും ദൂരവുമറിയാതെ
അലക്ഷ്യമേകാന്തമെൻ
യാത്ര പാതിയും പിന്നിടവേ
സമാന്തരമൊരു യാത്രികനെത്തുന്നു
സഹയാത്രക്കായ്
അപരിചിതമായ വഴിയിൽ
എൻ്റെ ശബ്ദവും
നിൻ്റെ ശബ്ദവും
ചേർന്നുഗ്രശബ്ദമായ്
കൈകൾ
ചങ്ങലക്കണ്ണിയായ്
ഉണർന്നു ചേരും
കണ്ണുകളിൽ
ഇരുമെയ്യുകൾ
പള്ളിയോടമായ്,
ഉൾക്കടലിലൂടെ
കാറ്റും കോളും
വകഞ്ഞു മാറ്റി
കല്പാന്ത യാത്രയെന്നു
തിരതല്ലുന്നു കാലം